1. Home
  2. /
  3. SNMC Alumni Global Association...

SNMC Alumni Global Association (SAGA)


വിദ്യാർത്ഥികൾക്കുള്ള കഥാരചന പരിശീലന ക്യാംപ് സമാപിച്ചു

സ്കൂൾ വിദ്യാർത്ഥികൾക്കായി മാല്യങ്കര എസ്.എൻ.എം കോളേജിൽ സംഘടിപ്പിച്ച രണ്ടു ദിവസത്തെ കഥാരചന പരിശീലന ക്യാംപ് സമാപിച്ചു. കോളേജിലെ പൂർവവിദ്യാർത്ഥികളുടെ ആഗോള കൂട്ടായ്മ ‘സാഗ’ യും കോളേജിലെ മലയാള വിഭാഗവും ചേർന്നു രൂപീകരിച്ച സാഗ റൈറ്റേഴ്സ് ഫോറത്തിൻ്റെ നേതൃത്വത്തിൽ  ജൂലൈ 20,21 തീയ്യതികളിൽ നടത്തിയ ക്യാംപിൽ, മാല്യങ്കരയുടെ സമീപപ്രദേശങ്ങളിലെ സ്കൂളുകളിലെ  ഹൈസ്കൂൾ, ഹയർ സെക്കൻ്റെറി വിഭാഗങ്ങളിൽ നിന്നുള്ള അറുപതോളം വിദ്യാർത്ഥികൾ പങ്കെടുത്തു. 

എഴുതിത്തുടങ്ങുന്നവർക്ക് ദിശാബോധം നൽകുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ക്യാംപിൽ കഥാരചനയുടെയും വായനയുടെയും എഴുത്തിൻ്റെയും വിവിധ തലങ്ങളെ പരിചയെപ്പെടുത്തിയത് മലയാളത്തിലെ പേരുകേട്ട എഴുത്തുകാരാണ്. ആദ്യ ദിവസം ‘വായന, എഴുത്തിൻ്റെ വായന’ എന്ന വിഷയം അവതരിപ്പിച്ച് സംസാരിച്ചത് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വെബിനിവേശം കോളമിസ്റ്റായ ശ്രീ. രാംമോഹൻ പാലിയത്താണ്. കഥാകൃത്ത് ശ്രീ. ജേക്കബ് എബ്രഹാം, ”തലക്കെട്ട് മുതൽ കലാശക്കെട്ട് വരെ : ഒരു കഥ എങ്ങനെ കെട്ടാം” എന്ന് വിശദമാക്കി സംസാരിച്ചു. എഴുത്തുകാരനും സംവിധായകനുമായ വിനോദ് കൃഷ്ണയും കഥാകൃത്ത് അപർണ്ണ ആരുഷിയും രണ്ടാമത്തെ ദിവസത്തെ സെഷനുകൾ കൈകാര്യം ചെയ്തു. വിദ്യാർത്ഥികളുടെ രചനകൾ ചർച്ച ചെയ്ത സർഗസംവാദം ക്യാംപിൻ്റെ പ്രത്യേകതയായിരുന്നു.

ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സാഗയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ വർഷം സംഘടിപ്പിച്ച സാഹിത്യോത്സവത്തി ൻ്റെയും കഥാരചന മത്സരത്തിൻ്റെയും തുടർച്ചയായാണ് ഈ ക്യാംപ് നടത്തിയത്. കോളേജിൽ ഡിഗ്രി, പിജി പരീക്ഷകളിൽ ഉന്നത വിജയം നേടുന്ന വിദ്യാർത്ഥികൾക്കുള്ള അവാർഡുകൾ ഉൾപ്പെടെ അനവധി പ്രവർത്തനങ്ങളിലൂടെ സജീവമാണ് സാഗ.

കോളേജ് പ്രിൻസിപ്പൽ ഡോ. ജിത. ടി.എച്ച്.ആയിരുന്നു ക്യാംപ് രക്ഷാധികാരി. കഥാകൃത്ത് ശ്രീമതി.അപർണ്ണ ആരുഷി, മലയാള വിഭാഗം മേധാവി ശ്രീമതി.ശ്രീജ പി. ആർ എന്നിവരായിരുന്നു ക്യാംപ് ഡയറക്ടേർസ്.

പങ്കെടുത്ത വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റിനോടൊപ്പം സാഗയിലെ വിവിധ എഴുത്തുകാരുടെ പുസ്തങ്ങളും സമ്മാനമായി നൽകി. ക്യാംപ് പുത്തൻ അനുഭവവും ഏറെ പ്രയോജനപ്രദവുമായിരുന്നെന്ന് പങ്കെടുത്ത വിദ്യാർത്ഥികൾ അഭിപ്രായപ്പെട്ടു.


എഴുതി തുടങ്ങുന്നവർക്ക് ദിശാബോധം നൽക്കുന്നതിനായി സാഗ റൈറ്റേഴ്സ് ഫോറം രണ്ടു ദിവസം നീണ്ടുനിൽക്കുന്ന കഥാരചന പരിശീലന ക്യാംപ് ജൂലൈ 20, 21 തീയതികളിൽ SNM കോളേജ് മാല്യങ്കരയിൽ സംഘടിപ്പിക്കുന്നു.

SNM കോളേജ് മാല്യങ്കരയുടെ ചുറ്റുമുള്ള പഞ്ചായത്തുകളിലെയും പറവൂർ, കൊടുങ്ങല്ലൂർ മുൻസിപാലിറ്റികളിലും ഉൾപ്പെടുന്ന ഹൈസ്കൂൾ, പ്ലസ് 1, പ്ലസ് 2 വിഭാഗത്തിളുള്ള സ്കൂളിൽ നിന്നുള്ള ഇതിനോടകം എഴുതി തുടങ്ങിയിട്ടുള്ള വിദ്യാർത്ഥികൾക്കും SNM കോളേജിലെ വിദ്യാർത്ഥികൾ, പൂർവ്വ വിദ്യാർഥികൾ, സാഗ റൈറ്റേഴ്സ് ഫോറം അംഗങ്ങൾക്കും അവരുടെ കുട്ടികൾക്കും വേണ്ടിയിട്ടുള്ളതാണ് ക്യാംപ്.
മലയാളത്തിലെ മികച്ച എഴുത്തുകാർ പങ്കെടുക്കുന്ന ക്യാംപിൽ കഥാ രചനയുടെ നൂതന സാങ്കേതിക വിദ്യകൾക്കൊപ്പം വ്യത്യസ്ഥ വായനയുടെ പുതിയ ലോകവും എഴുതി തുടങ്ങുന്നവർക്ക് പരിചയപെടുത്തി അവരെ സാഹിത്യ ലോകത്തേക്ക് എത്തിക്കുകയും അതോടൊപ്പം സാഗ റൈറ്റേഴ്സ് ഫോറത്തിന്റെ പ്രവർത്തനങ്ങളെയും സർഗ്ഗധനരായ അംഗങ്ങളെയും അവരുടെ രചനകളെയും കൂടുതൽ പേരിലേക്ക് എത്തിയ്ക്കുകയും കൂടിയാണ് ക്യാംപിന്റെ ലക്ഷ്യം.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും
താഴെകൊടുത്തിട്ടുള്ള ഈമെയിലിലോ, വാട്ട്സ് ആപ് നമ്പറിലോ ബന്ധപെടുക.
Email: pnvinod6@gmail.com
WhatsApp :+91 99612 54655

ക്യാമ്പ് ഡയറക്റ്റേഴ്സ്
1)ശ്രീജ പി. ആർ ( മലയാളം വിഭാഗം മേധാവി, SNM കോളേജ് )

2)അപർണ ആരുഷി
(സാഗ റൈറ്റേഴ്സ് ഫോറം)


പ്രിയ സ്നേഹിതരെ,
ആഗസ്റ്റ് 23 ന് രാവിലെ 10 മുതൽ SNM കോളേജ് മാല്യങ്കരയിൽ സംഘടിപ്പിക്കുന്ന സാഗ റൈറ്റേഴ്സ് ഫോറം സാഹിത്യോത്സവം 2023 ലേക്ക് താങ്കളുടെ അലുമിനി ഗ്രൂപ്പിലെ എല്ലാ അംഗങ്ങളെയും സ്വാഗതം ചെയ്യുന്നു.
തലമുറകളുടെ അന്തരം ഉള്ളവർ ക്യാമ്പസ്സിൽ ഒത്തുകൂടുന്ന ഒരു ദിവസം ആഘോഷമാക്കുവാനുമായി സാഹിത്യോത്സവം 2023 പോസ്റ്റർ ഗ്രൂപ്പിലെ എല്ലാ അംഗങ്ങൾക്കും ഷെയർ ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു.

സ്നേഹം
സംഘാടകർ
സാഹിത്യോത്സവം 2023.
മാല്യങ്കര SNM കോളേജിലെ അവസാന വർഷ ഡിഗ്രി, പി. ജി പരീക്ഷകളിൽ ഉന്നതവിജയം നേടുന്ന 22 വിദ്യാർഥികൾക്കായി SNMC Alumni Global Association ( SAGA)യുടെ അംഗങ്ങൾ നൽകുന്ന 5001 രൂപയുടെ സാഗ ടോപ്പർസ് അവാർഡ് സാഗ റൈറ്റേഴ്സ് ഫോറം സാഹിത്യോത്സവം 2023 വേദിയിൽ സാഗയുടെ മുഖ്യ രക്ഷാധികാരി ശ്രീ വേണു കുന്നപ്പിള്ളി സമ്മാനിക്കും.
ഏവർക്കും സാഹിത്യോത്സവം 2023 ലേക്ക് സ്വാഗതം.

സാഹിത്യോത്സവം2023
സാഗറൈറ്റേഴ്സ്ഫോറം
സാഗ
snmcollege

Salim Kumar

Facebook Link

എന്റെ മാതൃകലാലയമായ മാല്യങ്കര എസ്സ് എൻ എം കോളേജിലെ പൂർവ്വവിദ്യാർത്ഥികളുടെ ആഗോളകൂട്ടായ്മയാണ് ദുബായ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ‘സാഗ‘ എന്ന സംഘടന. ലോകമെമ്പാടുമുള്ള സർഗ്ഗധനരായ പൂർവ്വവിദ്യാർത്ഥികളെയും സാഹിത്യകുതുകികളെയും ഏകോപിപ്പിച്ചുകൊണ്ടു ‘സാഗ റൈറ്റേഴ്‌സ് ഫോറം‘ എന്ന സാഹിത്യവിഭാഗവും ഇതോടൊപ്പം പ്രവർത്തിച്ചുവരുന്നു. സാഗ റൈറ്റേഴ്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ‘സാഹിത്യോത്സവം 2023’എന്ന പേരിൽ ഒരു സാഹിത്യ സമ്മേളനം 2023 ആഗസ്റ്റ് 23നു എസ്സ് എൻ എം കോളേജ് ഓഡിറ്റോറിയത്തിൽവെച്ച് സംഘടിപ്പിയ്ക്കപ്പെടുകയാണ് .സാഹിത്യരംഗത്തെ പ്രമുഖരും സാഹിത്യ സാംസ്ക്കാരിക മാധ്യമ സിനിമാ മേഖലകളിൽ യശോധാവള്യം പരത്തിയ എസ്സ് എൻ എം പൂർവ്വവിദ്യാർത്ഥികളും പങ്കെടുക്കുന്ന ഈ ചടങ്ങിൽ റൈറ്റേഴ്‌സ് ഫോറം നടത്തിയ ചെറുകഥാ രചനാ മത്സരത്തിലെ മികച്ച രചനകൾക്കുള്ള പുരസ്‌ക്കാര വിതരണവും, പൂർവ്വവിദ്യാർത്ഥികളുടെ പുസ്തകപ്രകാശനവും, പുസ്തക പ്രദർശനവും ഉണ്ടായിരിക്കുന്നതാണ്. ഈ സാഹിത്യസംഗമത്തിന്റെ ലോഗോയുടെ പ്രകാശനം ഞാൻ ഈ പേജിലൂടെ നിർവ്വഹിക്കുകയാണ് Facebook Link